ന്യൂദല്‍ഹി - പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പ്രായം മാത്രം അടിസ്ഥാന ഘടകമായി പരിഗണിച്ച് പ്രതിക്ക് മരണശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കഴത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കര്‍ണാടകയിലെ ബെന്നിഹല്ല നദിയില്‍ ചാക്കിലാക്കി തള്ളിയ സംഭവത്തില്‍ കര്‍ണാടക സ്വദേശി ഇരപ്പ സിദ്ധപ്പ മുരുകന്നവര്‍ക്ക് വധശിക്ഷയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത സുപ്രീംകോടതി 30 വര്‍ഷത്തിന് ശേഷം മാത്രമേ പ്രതിക്ക് ശിക്ഷാ ഇളവിനായി അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വിധിച്ചു.






