മലാല യൂസഫ് വിവാഹിതയായി, വരൻ അസീർ

ന്യൂയോർക്ക്-നൊബേൽ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ യുസഫ് മലാല സായ് വിവാഹിതയായി. അസീർ എന്നയാളാണ് മലാലയെ നിക്കാഹ് ചെയ്തത്. ബർമിംഗ്ഹാമിലെ വീട്ടിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വീറ്റ് ചെയ്തു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും മലാല അഭ്യർത്ഥിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള വിദ്യാഭ്യാസ പ്രവർത്തകയാണ് മലായ യൂസഫ് സായ്. നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2012-ൽ പടിഞ്ഞാറൽ പാക്കിസ്ഥാനിൽ താലിബാനാണ് മലാലയെ വെടിവെച്ചു. മലാലയുടെ പതിനാറാമത്തെ വയസിലായിരുന്നു ഇത്. ഐ ആം മലാല എന്ന പേരിൽ പുസ്തകവും രചിച്ചിട്ടുണ്ട്.
 

Latest News