Sorry, you need to enable JavaScript to visit this website.

തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രം സൗദി വിസ, നിയന്ത്രണം മന്ത്രാലയത്തിന്

റിയാദ് - സൗദിയില്‍ തൊഴില്‍ വിപണി ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

സ്വകാര്യ മേഖലാ സ്ഥാപനങ്ങളും സ്വദേശികളും വിദേശികളുമായ തൊഴിലാളികളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധത്തിന്റെ മാനേജ്‌മെന്റ് ചുമതല മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വഹിക്കണമെന്ന് മന്ത്രിസഭാ തീരുമാനം പറയുന്നു.

 തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതു മുതല്‍ കരാര്‍ അവസാനിപ്പിക്കുന്നതു വരെയുള്ള കാലത്ത് തൊഴിലാളികളുടെ പ്രൊഫഷന്‍, വേതനം, യോഗ്യതകള്‍, വേതനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരന്തരം പരിഷ്‌കരിക്കല്‍ അടക്കം തൊഴില്‍ കരാര്‍ ബന്ധത്തിന്റെ മാനേജ്‌മെന്റ് ചുമതല മന്ത്രാലയത്തിനായിരിക്കും.

രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാറുകളുള്ളവര്‍ക്കു മാത്രം സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്ത് നല്‍കുന്ന രീതി വിദേശ മന്ത്രാലയം നടപ്പാക്കണമെന്നും മന്ത്രിസഭാ തീരുമാനമുണ്ട്.

 

 

Latest News