മക്ക - പോലീസ് ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി പണവും മൊബൈല്‍ ഫോണുകളും വിലപിടിച്ച വസ്തുക്കളും കവരുന്നത് പതിവാക്കിയ ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാരായ അഞ്ചു യെമനികളും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഫലസ്തീനിയും യെമനിയുമാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.






