Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരൻ മുപ്പതടി ഉയരത്തിലുള്ള വൈദ്യുതി ലൈനിൽ, രണ്ടു മരണം

മധുരൈ- കാറും ബൈക്ക് കൂട്ടിയിടിച്ച് മുപ്പത് അടി ഉയരത്തിലേക്ക്് തെറിച്ചു വൈദ്യുതി ലൈനിൽ കുരുങ്ങിയ യുവാവടക്കം രണ്ടു പേർ മരിച്ചു. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള അപകടമാണ് അരങ്ങേറിയത്. മധുരൈ ജില്ലയിലെ പെരുങ്കുടി മേഖലയിലെ കാമരാജ് എന്ന കാമു(21), അജിത് കണ്ണൻ(21) എന്നിവരാണ് മരിച്ചത്. ഇവരടക്കം പതിനെട്ട് കൂട്ടുകാർ ബൈക്കിൽ ടൂർ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ദിണ്ഡിഗൽ ജില്ലയിൽ കോട്ടക്ക് സമീപത്താണ് അപകടമുണ്ടായത്. വളവിൽ കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മുപ്പത് അടി ഉയരത്തിലേക്ക് തെറിച്ചുവീണ കാമരാജ് വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു. ബൈക്ക് ഓടിച്ചിരുന്ന അജിത് കണ്ണനും മരിച്ചു.

 

Latest News