ടിക് ടോക്കില്‍ കണ്ട ആംഗ്യം കാണിച്ചു, പതിനാറുകാരി രക്ഷപ്പെട്ടു

കെന്റക്കി- കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്ന പതിനാറുകാരി ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിന്റെ ഡ്രൈവര്‍ പോലീസിനെ വിളിച്ച് രക്ഷപ്പെടുത്തി.

യു.എസിലെ കെന്റക്കിയില്‍ ലണ്ടനടുത്താണ് സംഭവം. ടൊയോട്ട കാറില്‍ കൊണ്ടു പോകുകയായിരുന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെ വന്‍പ്രചാരം നേടിയ ആംഗ്യം കാണിച്ചത്.  

വീട്ടിലെ അക്രമത്തെയും പീഡനങ്ങളേയും  സൂചിപ്പിക്കുന്ന ആംഗ്യമാണ് പെണ്‍കുട്ടി കാണിച്ചത്. ഇതു കണ്ട െ്രെഡവര്‍ ഉടന്‍ പോലീസിനെ  പോലീസിനെ വിളിക്കുകയായിരുന്നു.  ഗാര്‍ഹിക പീഡനം, എനിക്ക് സഹായം ആവശ്യമാണ്  എന്ന സന്ദേശമാണ് ഈ ആംഗ്യം നല്‍കുന്ന സൂചനയെന്ന്  ലോറല്‍ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

തുടര്‍ന്ന് ടൊയോട്ട കാര്‍  നിരീക്ഷിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈവേ വിട്ടപ്പോള്‍ പോലീസ് കാര്‍ തടഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരിയെ കാണാതായതായി  മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരാതിപ്പെട്ടതായി കണ്ടെത്തി.

നോര്‍ത്ത് കരോലിന, ടെന്നസി, കെന്റക്കി, ഒഹിയോ എന്നിവിടങ്ങളിലൊക്കെ കാര്‍ കറങ്ങിയെന്നും  911  നമ്പറില്‍ വിളിക്കാന്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും  പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ജെയിംസ് ഹെര്‍ബര്‍ട്ട് ബ്രിക്ക് (61) എന്നയാളെ പോലീസ് സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.  

സ്ത്രീകളുടെ ദുരിതം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആംഗ്യം കനേഡിയന്‍ വിമന്‍സ് ഫൗണ്ടേഷനാണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഇത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.  

 

 

Latest News