പോലീസ് ജീപ്പില്‍ അടിച്ചു, ഭയന്നോടിയ യുവാവ് മരിച്ച നിലയില്‍

കോട്ടയം- കുമരകത്ത് രാത്രി പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ തരിശു നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെച്ചൂര്‍ സ്വദേശി സിജോ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിനെ കണ്ടെത്താനായില്ല.

ജില്ലാ പോലീസ് മേധാവിയെ കുമരകത്ത് ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു പോലീസ് സംഘം. എ.ടി.എം കൗണ്ടറില്‍ ജീപ്പ് നിര്‍ത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ പണം എടുക്കാനായി കയറി. ഈ സമയം റോഡിലൂടെ സുഹൃത്തിനൊപ്പം വന്ന സിജോ വാഹനത്തില്‍ അടിച്ചു. പോലീസ് വാഹനമാണെന്ന് ഇരുവരും അറിഞ്ഞില്ല.

അടിക്കുന്ന ശബ്ദം കേട്ട് പോലീസുകാര്‍ ഇറങ്ങി വന്നു. ഇതുകണ്ട സിജോയും കൂട്ടുകാരനും ഓടി രക്ഷപെട്ടു. പോലീസ് വാഹനം ആക്രമിച്ചതിന്റെ പേരില്‍ പോലീസ് കേസെടുത്തു. യുവാവിനെ പോലീസ് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ ഹോട്ടലിലെ ജീവനക്കാര്‍ യുവാവ് പാടത്ത് കിടക്കുന്നത് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.

 

Latest News