കൊല്ലത്ത് കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു, മൂന്നു പേർ വെട്ടേറ്റ നിലയിൽ

കൊല്ലം- കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു പേർ വെട്ടേറ്റ് മരിച്ച നിലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നീലേശ്വരം മുക്കോണിമുക്ക് പൂജപ്പുര വിട്ടിൽ രാജേന്ദ്രൻ(55), ഭാര്യ അനിത(40) മക്കളായ ആദിത്യ രാജ്(24), അമൃതരാജ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
 

Latest News