പ്രണയത്തെ ചൊല്ലി തര്‍ക്കം; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍  പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു

കോട്ടയം- പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. അക്രമത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിക്ക് കുത്തേറ്റു. കോട്ടയം കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം.ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനൊടുവില്‍ കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ്‍സുഹൃത്തുക്കളുമാണ് മങ്ങാട്ടില്‍ ചോദിക്കാനെത്തിയത്.കാറില്‍ മാരകായുധങ്ങളുമായാണ് ഇവര്‍ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാന്‍ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തില്‍പ്പെട്ടവര്‍ കുത്തിയത്. സംഭവത്തില്‍ കുറിച്ചി സ്വദേശികളായ ജിബിന്‍ സുബീഷ് കൃഷ്ണകുമാര്‍ എന്നിവരെ പോലീസ് പിടികൂടി. പ്രതികള്‍ വന്ന കാറും കസ്റ്റഡിയിെലടുത്തു
 

Latest News