വാട്‌സാപ്പില്‍ ഗ്രൂപ്പുകളുടെ ഗ്രൂപ്പ് ഫീച്ചര്‍ വരുന്നു

ഗ്രൂപ്പുകളുടെ ഗ്രൂപ്പുണ്ടാക്കാന്‍ അഡ്മിന്‍മാരെ അനുവദിക്കുന്ന പുതിയ ഫീച്ചറായ കമ്യൂണിറ്റീസുമായി വാട്‌സാപ്പ്. വികസപ്പിച്ചുവരുന്ന പുതിയ ഫീച്ചര്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സാപ്പിലെ പുതുമകളും മാറ്റങ്ങളും നേരത്തെ വായനക്കാരിലെത്തിക്കുന്ന സൈറ്റാണ് വാബീറ്റാഇന്‍ഫോ.
വാട്‌സാപ്പിനകത്ത് ഗ്രുപ്പുകളുടെ ഗ്രൂപ്പായാണ് കമ്യൂണിറ്റീസ് പ്രവര്‍ത്തിക്കുക. പൊതുതല്‍പര്യങ്ങളുള്ള വിഷയങ്ങളിലായിരിക്കും ഈ ഗ്രൂപ്പുകള്‍.
ഗ്രൂപ്പ് ചാറ്റായാണ് തോന്നുകയെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കോ പ്ലാറ്റ്‌ഫോമോ ആകുകയില്ല. കമ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ അഡ്മിന്‍മാര്‍ക്ക് മെസേജ് അയക്കാന്‍ സാധിക്കും. അങ്ങനെ ഏതാനും ഗ്രൂപ്പുകളെ ഒരുമിച്ച് ചേര്‍ത്ത് കമ്യൂണിറ്റിക്ക് രൂപം നല്‍കാം. ഉദാഹരണത്തിന് ഒരു ഡിഗ്രി കോഴ്‌സ് കേന്ദ്രീകരിച്ച് വാട്‌സാപ്പ് കമ്യൂണിറ്റിയുണ്ടാക്കാം. കോഴ്‌സില്‍ ഉള്‍പ്പെട്ട എല്ലാ ക്ലാസുകളും കമ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട വ്യത്യസ്ത  ഗ്രൂപ്പകളായിരിക്കും.

 

Latest News