കൽപറ്റ-കുരങ്ങിനെ ഓടിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്നു വീണു വസ്ത്ര വ്യാപാരി മരിച്ചു. മേപ്പാടി സുനിൽ ടെക്സ്റ്റൈൽസ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് മുൻ പ്രസിഡന്റുമായ നാരായണൻ എന്ന നാണുവാണ്(75) മരിച്ചത്. ഞായറാ്ഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ടെക്സ്റ്റൈൽ ഷോപ്പിന്റെ മുകളിലെ നിലയിലാണ് നാണുവും കുടുംബവും താമസം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മേപ്പാടി ഡി.എം.വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:നളിനി. മക്കൾ:നൈഷ്, നിത്യ. മരുമകൻ: നീലേഷ്.