മോത്തിഹരി- ബിഹാറില്‍ റെയ്ഡിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ചൂതാട്ടക്കാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കണ്ടുനിന്നവരൊന്നും പോലീസുകാരനെ സഹായിക്കാന്‍ തയാറായില്ല.
രണ്ടു പേര് ചേര്‍ന്ന് പോലീസുകാരനെ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.
ഛാപ്ര ബഹാസിലെ ധരംപുര്‍ ഗ്രാമത്തില്‍ നിയോഗിച്ച അസി. പോലീസ് ഇന്‍സ്പെക്ടര്‍ സീതാറാം ദാസിനെയാണ് ചൂതാട്ടക്കാരെന്ന് സംശയിക്കുന്നവര്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്.
ചിലര്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നുന്നെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തര്‍ക്കം പരിഹരിച്ചുവെങ്കിലും ആള്‍ക്കൂട്ടം പോലീസുകാരില്‍ ഒരാളെ വളഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
വീഡിയോയുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.






