റാഗിംഗെന്ന് സംശയം, വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

മണ്ണുത്തി- കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷണ് (20)മരിച്ചത്. ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം  കണ്ടെത്തിയത്.

മണ്ണുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 25ന് ആണ് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ചിലര്‍ റാഗിംഗ് ചെയ്തതായി കുട്ടികള്‍ പരാതി നല്‍കിയിരുന്നു.
മഹേഷിന്റെ മരണത്തിനു പിന്നില്‍ റാഗിംഗാണെന്ന് സംശയമുണ്ടെന്നും അന്വേഷിക്കണമെന്ന്  എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

 

Latest News