യുവതി ബോധരഹിതയായി, ചികിത്സിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍

പൊരുമ്പാവൂര്‍- ഇതര സംസ്ഥാന തൊഴിലാളികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറെ പോലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി സബീര്‍ ഇസ്ലാമാണ് അറസ്റ്റിലായത്.
മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ചികിത്സ തേടി എത്തിയ യുവതിക്ക് ഡ്രിപ്പ് ഇടുകയും ഗുളിക നല്‍കുകയും ചെയ്തിരുന്നു. യുവതി ബോധരഹിതയായതോടെയാണ് ഇയാളെ കുറിച്ചുള്ള വിവരം പോലീസിനു ലഭിക്കുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

താമസിച്ചിരുന്ന മുറിയില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് എന്നിവ പോലീസ് കണ്ടെടുത്തു.

 

Latest News