ഖാര്‍ത്തൂം- സുഡാന്‍ തലസ്ഥാന നഗരിയില്‍ ജനാധിപത്യ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിന് അധ്യാപകര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിരവധി അധ്യാപകരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസത്തെ അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നതിന് ആഹ്വാനം ചെയ്ത നിയമലംഘന സമരത്തിന്റെ ആദ്യ ദിവസം പ്രകടനക്കാര്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
സൈനിക ഭരണകൂടം പിന്മാറണമെന്നും സിവിലിയന്‍ ഭരണത്തിലേക്ക് സമാധാനപരമായ മാറ്റം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധി ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി അറബ് ലീഗ് മധ്യസ്ഥര്‍ ഖാര്‍ത്തൂമില്‍ എത്തുന്നതിനിടെയാണ് പ്രകടനങ്ങള്‍ നടക്കുന്നത്.
സിവിലിയന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംഡോക്ക് വീട്ടുതടങ്കലില്‍ തുടരുകയാണ്. തങ്ങളുമായി സഹകരിക്കാന്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദം ്‌ദ്ദേഹം നേരിടുന്നുണ്ടെന്ന് ബി.ബി.സിയുടെ ആന്‍ഡ്രൂ ഹാര്‍ഡിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.