അമ്മ ഉറങ്ങുമ്പോള്‍ മകളെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട- കോന്നിയില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ കസ്റ്റഡിയില്‍.  13 വയസുള്ള മകളെയാണ് 45 കാരനായ പ്രതി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടിയെ പോലീസ് മഹിളാമന്ദിരത്തിലേക്ക് മാറ്റി.

ബാലികമഠത്തില്‍ താമസിച്ചുപഠിക്കുകയായിരുന്നു പെണ്‍കുട്ടി. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വീട്ടില്‍ തിരിച്ചെത്തി. അന്നുമുതലാണ് അച്ഛന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഒന്നരവര്‍ഷമായി അച്ഛന്‍ പീഡിപ്പിച്ചുവരികയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ രോഗിയായതിനാല്‍ ധാരാളം മരുന്നുകള്‍ കഴിക്കുന്നയാളാണ്. അതിനാല്‍തന്നെ മരുന്ന് കഴിച്ച് വേഗം ഉറങ്ങിപ്പോവുമായിരുന്നു. ഈ സാഹചര്യത്തില്‍ അമ്മയറിയാതെ അച്ഛന്‍ മകളെ പീഡനത്തിനിരയാക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് ചില ശാരീരികപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതോടെ അച്ഛനുതന്നെയാണ് മകള്‍ ഗര്‍ഭിണിയാണെന്ന സംശയം തോന്നിയത്. ഇത് സ്ഥിരീകരിച്ചതോടെ ആരുമറിയാതെ ഗര്‍ഭഛിദ്രം നടത്താനായി ബന്ധുവിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ ബന്ധു ഇക്കാര്യം കോന്നി പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.

 

Latest News