Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ്; പൃഥിരാജിന്റെ സിനിമ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം-ജോജു ജോർജിന് എതിരായ പ്രതിഷേധം മറ്റു സിനിമകളുടെ സെറ്റിലേക്ക് കൂടി വ്യാപിപിച്ച് കോൺഗ്രസ്. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പൃഥിരാജ് നായകനാകുന്ന കടുവ സിനിമയുടെ സൈറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ് നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പൊൻകുന്നത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൃഥിരാജ്, കലാഭവൻ ഷാജോൺ, അലൻസിയർ എന്നിവർ ഇതേസമയത്ത് സെറ്റിലുണ്ടായിരുന്നു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
 

Latest News