ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന വീടുവിട്ട വിദ്യാര്‍ഥിനി അര്‍ധരാത്രി റോഡരികില്‍

നാദാപുരം- മാതാവ് ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ അര്‍ഥരാത്രി റോഡരികില്‍ കണ്ടെത്തി.  സദാസമയം മകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യംചെയ്തുകൊണ്ടാണ്  അമ്മ ഫോണ്‍ വാങ്ങിവെച്ചത്.
ക്ഷുഭിതയായ മകള്‍ വീടുവിട്ടിറങ്ങുകയായിരുന്നു.  വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ചേലക്കാട് സ്വദേശിനിയെയാണ് കാണാതായിരുന്നത്. പെണ്‍കുട്ടി അയല്‍വീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, സന്ധ്യ കഴിഞ്ഞിട്ടും  വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ നാദാപുരം പോലീസില്‍ പരാതിനല്‍കി. വിദ്യാര്‍ഥിനിക്കായി ബന്ധുക്കളും പോലീസും വ്യാപകതിരച്ചില്‍ നടത്തിവരികെയാണ് അര്‍ധരാത്രിയോടെ കുറ്റിയാടി നാദാപുരം സംസ്ഥാന പാതയില്‍ മൊകേരിയില്‍ കുട്ടിയുണ്ടെന്ന വിവരം ഒരാള്‍ വിളിച്ച് അറിയിച്ചത്.

പര്‍ദ ധരിച്ച് തനിയെ നടന്നുപോകുന്ന പെണ്‍കുട്ടിയെക്കണ്ട വാഹനത്തിന്റെ െ്രെഡവര്‍ കുട്ടിയോട് കാര്യം അന്വേഷിച്ച് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

 

Latest News