കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പോലീസ് പിടിയില്‍

കണ്ണൂര്‍- കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. കാട്ടില്‍ ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ കണ്ണൂര്‍ പോലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അല്‍്പ സമയത്തിനകം ഇയാളെ കോടതിയില്‍ ഹാജരാക്കും.
മൂന്ന് പേരെയാണ് നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ട് പേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെയാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.
 

Latest News