ജര്‍മന്‍ ട്രെയിനില്‍ മൂന്നു പേര്‍ക്ക് കുത്തറ്റു, 27 കാരന്‍ പിടിയില്‍

ബെര്‍ലിന്‍- തെക്കന്‍ ജര്‍മനിയിലെ അതിവേഗ ട്രെയിനിലുണ്ടായ അക്രമത്തില്‍ കുത്തേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്. 27 കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സിറിയക്കാരനാണ്.
അക്രമത്തിന് പിന്നിലെ പ്രേരണയെന്തെന്ന് വ്യക്തമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിച്ചു.
ന്യൂറംബര്‍ഗിന് 70 കി.മീ അകലെ ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനസിക രോഗമുള്ളയാളാണ് അക്രമിയെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News