ഈ മാസ്‌കിന്റെ വില കേട്ടാല്‍ ഞെട്ടും, ലോകത്തെ ഏറ്റവും മൂല്യമുള്ള മാസ്‌ക് ഇതാണ്

റിയാദ് - ലോകത്തെ ഏറ്റവും വിലകൂടിയ മാസ്‌ക് റിയാദില്‍ പ്രദര്‍ശിപ്പിക്കുന്നു. അമേരിക്കന്‍ ജ്വല്ലറി കമ്പനിയാണ് റിയാദ് സീലണിലെ ജ്വല്ലറി എക്‌സിബിഷനില്‍ മാസ്‌ക് പ്രദര്‍ശിപ്പിക്കുന്നത്. മാസ്‌കിന്റെ വില 15 ലക്ഷം ഡോളര്‍ (56,25,000 റിയാല്‍) ആണ്. മാസ്‌കില്‍ വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വര്‍ണവുമുണ്ട്.
ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുയോജ്യമായ നിലക്ക് നിര്‍മിച്ച മാസ്‌കിന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരമുണ്ടെന്നും നിര്‍മിച്ച കമ്പനി പറയുന്നു. 25 ഡിസൈനര്‍മാരും നിര്‍മാണ വിദഗ്ധരും ഒമ്പതു മാസമെടുത്താണ് മാസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ കഴിയുന്ന സമ്പന്നന്റെ ഉടമസ്ഥതയിലാണ് ഈ മാസ്‌ക്.

 

 

Latest News