Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവാക്‌സിന്‍ അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി

വാഷിംഗ്ടണ്‍- അമേരിക്കയിലെ രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോടാണ് അനുമതി തേടിയിരിക്കുന്നത്. ഒക്യൂജെന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. നിലവില്‍ പതിനേഴ് രാജ്യങ്ങളില്‍ കോവാക്സിന് അംഗീകാരമുണ്ട്.

2-18 വയസ്സിനിടയിലുള്ള 526 കുട്ടികളില്‍ നടത്തി പീഡിയാട്രിക് ക്ലിനിക്കല്‍ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്.

 

Latest News