ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ പീഡിപ്പിച്ച രണ്ടു പേർ പിടിയിൽ

നിലമ്പൂർ- ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ വള്ളിക്കാടൻ അയൂബ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അജിനാസിനെതിരെ പോക്‌സോ കേസെടുത്തു. പീഡനത്തിനിരയായ കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുന്നതിനുമുമ്പായിരുന്നു അജിനാസ് പീഡിപ്പിച്ചത്. വയനാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
 

Latest News