Sorry, you need to enable JavaScript to visit this website.

കേരളം നികുതി കുറയ്ക്കണം; കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച

കണ്ണൂർ-പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി കേന്ദ്രം കുറച്ച പശ്ചാത്തലത്തിൽ കേരളം നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ചക്രസ്തംഭന സമരം നടത്തും. തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെയായിരിക്കും ചക്രസ്തംഭന സമരമെന്നും ഗതാഗതം തടസപ്പെടില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളും നികുതി കുറയ്ക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. കേന്ദ്രം കുറച്ചത് വളരെ കുറവാണ്. എന്നാലും കേന്ദ്രം നേരിയ കുറവെങ്കിലും വരുത്തി. കേരളവും ഇതിന് തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
 

Latest News