തൃശൂർ - തൃശൂരിൽ കോടതിയിൽ വിചാരണക്കെത്തിയ പ്രതിയിൽനിന്ന് കത്തി പിടിച്ചെടുത്തു. സെഷൻസ് കോടതിയിൽ വിചാരണക്ക് വന്ന ഗുണ്ടാ തലവനായകടവി രഞ്ജിത്തിന്റെ സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മണ്ടേല (മണ്ടു) എന്നു വിളിക്കുന്ന നടത്തറ പള്ളി പറമ്പിൽ നെൽസണിൽ നിന്നുമാണ് വെസ്റ്റ് പോലീസ് കത്തി പിടികൂടിയത്.
ഗുണ്ടാസംഘാംഗങ്ങളുടെ പേരിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2016 ലെ കേസിന്റെ കോടതി വിചാരണക്കായി വന്ന സയമയത്താണ് സംഭവം. വെസ്റ്റ് പോലീസ് എസ് ഐക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കോടതി കഴിഞ്ഞ് ഇറങ്ങുന്ന സമയത്താണ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സബ്ബ് ഇൻസ്പെക്ടർ റെമിൻ, സിവിൽ പോലീസ് ഓഫീസർമാരായ ഗോറസ്സ് ജോസ്, ശ്രീജു കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .