Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതകളെയും ദലിതുകളെയും ഉൾപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു

കോഴിക്കോട്- വനിതാ അംഗങ്ങളെയും ദലിത് അംഗങ്ങളെയും സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. 61 ഭാരവാഹികളാണ് പുതിയ കമ്മിറ്റിയിലുള്ളത്. 
നിലവിലുള്ള പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അതേസ്ഥാനത്ത് തുടരും. സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.പി.എ മജീദും തുടരും. അതേസമയം, ആരോഗ്യകാരണങ്ങളാൽ പി.കെ.കെ ബാവ ട്രഷറർ സ്ഥാനത്ത്‌നിന്ന് മാറി. പകരം ചെർക്കളം അബ്ദുള്ള ട്രഷറർ പദവി ഏറ്റെടുത്തു. ഒരാൾക്ക് ഒരു പദവി എന്ന നിലയിൽ എം.എൽ.എ മാർക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടം നീക്കി.  എൻ. ഷംസുദീൻ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം ഷാജി എന്നിവരെ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തി. 
ബി.ജെ.പിക്ക് ഫണ്ട് നൽകി എന്ന വിവാദത്തെ തുടർന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷപദം നഷ്ടമായ ഖമറുന്നീസ അൻവറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇവർക്ക് പുറമെ, അഡ്വക്കറ്റ് നൂർബിന റഷീദ്, അഡ്വക്കറ്റ് കെ.പി. മറിയുമ്മ എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തി. യു. സി. രാമനും എ.പി. ഉണ്ണികൃഷ്ണനുമാണ് ദലിത് അംഗങ്ങൾ. യൂത്ത് ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പി. സാദിഖലിയും ഭാരവാഹിത്വ പട്ടികയിൽ ഇടം പിടിച്ചു.

ഭാരവാഹികൾ ഇവരാണ്. 
പ്രസിഡന്റ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
ജനറൽസെക്രട്ടറി: കെ.പി.എ. മജീദ്
ട്രഷറർ: ചെർക്കളം അബ്ദുള്ള

വൈസ്പ്രസിഡന്റുമാർ
1. പി.കെ.കെ. ബാവ, 
2. എം.സി. മായിൻഹാജി
3. സി.ടി. അഹമ്മദലി
4. വി.കെ. അബ്ദുൽഖാദർ മൗലവി
5. എം.ഐ തങ്ങൾ
6. പി.എച്ച്. അബ്ദുൽസലാം ഹാജി
7. സി. മോയിൻകുട്ടി
8. കുട്ടി അഹമ്മദ്കുട്ടി
9. ടി.പി.എം. സാഹിർ
10. സി.പി. ബാവ ഹാജി
11. സി.എ.എം.എ. കരീം
12. കെ.ഇ. അബ്ദുറഹിമാൻ

സെക്രട്ടറിമാർ
1.പി.എം.എ.സലാം
2.അബ്ദുറഹിമാൻ കല്ലായി
3.കെ.എസ്. ഹംസ
4.ടി.എം സലീം
5.ആബിദ് ഹുസൈൻ തങ്ങൾ
6.കെ.എം.ഷാജി
7.അഡ്വ, എൻ. ശംസുദ്ദീൻ
8.അബ്ദുറഹിമാൻ രണ്ടത്താണി
9.സി.എച്ച്. റഷീദ്
10.ബീമാപ്പള്ളി റഷീദ്
11.സി.പി.ചെറിയ മുഹമ്മദ്
12.പി.എം. സാദിഖലി
 

Latest News