റിയാദ് - കുറ്റകൃത്യങ്ങളും മയക്കുമരുന്നും തടയുന്നതില്‍ സൗദി അറേബ്യ പ്രധാന പങ്ക് വഹിക്കുന്നതായി യു.എന്‍ അണ്ടര്‍ സെക്രട്ടറിയും യു.എന്‍ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗാദ വാലി പറഞ്ഞു. ഈ മേഖലയില്‍ സൗദി അറേബ്യയും യു.എന്‍ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസും സഹകരിക്കുന്നുണ്ട്. സൗദിയിലെ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും വെച്ച് പിടികൂടിയ വ്യത്യസ്ത ഇനം മയക്കുമരുന്നുകള്‍ താന്‍ വീക്ഷിച്ചു.
അതിര്‍ത്തി സുരക്ഷാ സേനാ ആസ്ഥാനം താന്‍ സന്ദര്‍ശിക്കുകയും ചെയ്തു. മയക്കുമരുന്ന് പിടികൂടാന്‍ സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വലിയ ശ്രമങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സൗദിയില്‍ വ്യത്യസ്ത മേഖലകളില്‍ വനിതകള്‍ ഉന്നത പദവികള്‍ വഹിക്കുന്നത് പ്രശംസനീയമാണെന്നും ഗാദ വാലി പറഞ്ഞു.