VIDEO ചാട്ടയടി ഏറ്റുവാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി, ഐശ്വര്യം വരാനുളള ആചാരം

ജഞ്ച്ഗിരി-ഗോവര്‍ധന്‍ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവര്‍ധന പൂജയോടനുബന്ധിച്ചായിരുന്നു ചാട്ടയടി ചടങ്ങ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂര്‍ എന്നയാള്‍ ചാട്ടവാറുകൊണ്ട് എട്ടു തവണ ആഞ്ഞടിച്ചത്. ഗോവര്‍ധന പൂജയോടനുബന്ധിച്ച് മുഖ്യമന്ത്രി എല്ലാ വര്‍ഷം ജഞ്ച്ഗിരിയില്‍ സന്ദര്‍ശനം നടത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ തന്റെ പിതാവ് ബരോസ താക്കൂറാണ് പൂജയോടനുബന്ധിച്ച് ചാട്ടയടി ഏറ്റുവാങ്ങിയിരുന്നതെന്ന്  ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഗ്രാമങ്ങളിലെ ഈ ആചാരങ്ങള്‍ കര്‍ഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

 

Latest News