രാജി പിന്‍വലിച്ചു, സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റായി തുടരും

ന്യൂദല്‍ഹി-പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി നവ്‌ജ്യോത് സിംഗ് സിദ്ദു പിന്‍വലിച്ചു.
ഒരു മാസം മുമ്പാണ് സിദ്ദു രാജി സമര്‍പ്പിച്ചിരുന്നത്.
പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച സെപ്റ്റംബര്‍ 28ന് അയച്ച കത്തില്‍ രാജി വെക്കാനുള്ള തീരുമാനം സിദ്ദു അറിയിച്ചിരുന്നു. വ്യക്തിപരമായ അഹന്തയല്ല, പഞ്ചാബികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News