ലണ്ടന്‍- രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായും മോര്‍ച്ചറികളില്‍ നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ബലാത്സംഗം നടത്തി വീഡിയോ ചിത്രീകരിച്ചതായും പ്രതിയുടെ കുറ്റസമ്മതം. യു.കെ. ആശുപത്രികളിലും മോര്‍ച്ചറികളിലും ജോലി ചെയ്തിരുന്ന 67 കാരന്‍ ഡേവിഡ് ഫുള്ളറാണ് കുറ്റം സമ്മതിച്ചത്.
1987 ലാണ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത്. മോര്‍ച്ചറികളില്‍വെച്ച് നൂറോളം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൃതദേഹങ്ങളില്‍ ഇയാള്‍ അതിക്രമം നടത്തിയതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു.
മൃതദേഹങ്ങളില്‍ ലൈംഗിക പീഡനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍തന്നെയാണ് ക്യമറയില്‍ പകര്‍ത്തിയിരുന്നത്. വീട്ടില്‍ ഒളിപ്പിച്ചിരുന്ന ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡ്രൈവുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.






