ജിദ്ദയില്‍ ഷോപ്പിംഗ് മാളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതികളില്‍ വിദേശിയും

ജിദ്ദ - നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാളില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. സൗദി യുവാവും വിദേശ യുവാവുമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യാനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും വേണ്ടി പ്രതികളെ വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ജിദ്ദ റെഡ്‌സീ മാളില്‍ വെച്ചാണ് പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. സംഘത്തില്‍ ഒരാള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി സാമൂഹികമാധ്യമ അക്കൗണ്ട് ഐ.ഡികള്‍ കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചതോടെ പ്രതി തന്റെ കൂട്ടുകാരനെ കൂടി വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു.

 

 

Latest News