പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായി

പാലക്കാട്- ആലത്തൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ടു വിദ്യാർഥികളെയും കാണാതായി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്. ഇവർ പാലക്കാട് ബസ് സ്റ്റാന്റിലും പാർക്കുകളിലും നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇവർ തമിഴ്‌നാട്ടിലേക്ക് പോയതായാണ് സംശയിക്കുന്നത്. ആലത്തൂർ പോലീസ് കേസെടുത്തു. ഇവരിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ പാലക്കാട് വെച്ച് ഓഫായി. എവിടേക്കാണ് പോയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
 

Latest News