Sorry, you need to enable JavaScript to visit this website.

ജീവിതകാലം മുഴുവന്‍ മാതാപിതാക്കള്‍ ചെലവ് വഹിക്കണം, മകന്റെ ആവശ്യം തള്ളി കോടതി

ഫായിസ് സിദ്ദിഖി

ലണ്ടന്‍- ജീവിതകാലം മുഴുവന്‍ മാതാപിതാക്കള്‍ പരിപാലിക്കണമെന്നും ചെലവിനു നല്‍കണമെന്നും വാദിച്ച് കോടതിയെ സമീപിച്ച തൊഴില്‍ രഹിതനായ 41 കാരന്‍ നിയമയുദ്ധത്തില്‍ തോറ്റു. ഫായിസ് സിദ്ദിഖി എന്ന ഹരജിക്കാരന്  മാതാപിതാക്കളില്‍നിന്ന് ഒന്നും ലഭിക്കില്ല. തന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന വാദം നിലനില്‍ക്കില്ലെന്നും അദ്ദേഹത്തോട് കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ കുട്ടികളുടെ ആവശ്യം എത്ര വലുതാണെങ്കിലും പിന്തുണയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് നിയമപരമായ ചുമതലയുണ്ടാകരുതെന്ന് ബ്രിട്ടീഷ് ജഡ്ജി നിക്കോളാസ് അണ്ടര്‍ഹില്‍ വിധിച്ചു.

ഓക്‌സ്‌ഫോര്‍ഡില്‍ വിദ്യാഭ്യാസം നേടിയ ഫായിസ്  യോഗ്യതയുള്ള ഒരു അഭിഭാഷകനാണ്. മുന്‍നിര നിയമ സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ടെങ്കിലും 2011 മുതല്‍ തൊഴില്‍ രഹിതനായി. ലണ്ടനിലെ ഹൈഡ് പാര്‍ക്കിന് സമീപം മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള 1,000,000 പൗണ്ട് വാടകയുള്ള  ഫഌറ്റില്‍ വാടക ബാധ്യതകളൊന്നുമില്ലാതെയാണ് ഫായിസ് താമസിക്കുന്നത്. മകന്റെ ബില്ലുകള്‍ക്കും ചെലവുകള്‍ക്കുമായി മാതാപിതാക്കള്‍ പണം നല്‍കുകയും ചെയ്തിരുന്നു.
കുടുംബത്തിലെ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ഫായിസിന്റെ മാതാപിതാക്കളായ ജാവേദ് (71), രക്ഷന്ദ (69) എന്നിവര്‍ സാമ്പത്തിക സഹായം കുറച്ചത്.

തുടര്‍ന്ന് 41 കാരനായ മകന്‍ യു.കെയില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.  ദീര്‍ഘകാലമായി ക്ഷമിക്കുന്നുവെന്നും മകന്റെ ആവശ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ്
മാതാപിതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. നിലവില്‍ ആഴ്ചയില്‍ നല്‍കുന്ന 400 പൗണ്ടില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയായ കുട്ടികളെ പിന്തുണയ്ക്കാന്‍ വിവാഹിതരായ മാതാപിതാക്കള്‍ക്ക് നിയമപരമായ കടമയില്ലെന്ന്  വ്യക്തമാക്കിയാണ് അപ്പീല്‍ കോടതിയിലെ ജഡ്ജിമാര്‍ ഫായിസിന്റെ അവകാശവാദം തള്ളിയത്.

ഫസ്റ്റ് ക്ലാസ് ബിരുദം കിട്ടിയില്ലെന്നും തനിക്ക് ലഭിച്ച അധ്യാപനം അപര്യാപ്തമാണെന്നും ചുണ്ടിക്കാട്ടി 2018 ല്‍ 1,000,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിക്കെതിരെ ഫായിസ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.

 

Latest News