ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ മുഖര്‍ജിയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായിരുന്ന മുഖര്‍ജി നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബലിഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എഴുപതുകളില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മുഖര്‍ജി 2010ലാണ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടമാണിതെന്നാണ് മരണത്തെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
 

Latest News