Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങള്‍  നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂദല്‍ഹി- ഒരേ ഉയരത്തില്‍ എതിര്‍ദിശകളില്‍നിന്ന് നേര്‍ക്കുനേര്‍ പറന്നെത്തിയ എയര്‍ ഇന്ത്യ വിമാനവും വിസ്താര വിമാനവും കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക്് രക്ഷപ്പെട്ടു. മുംബൈയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ ദുരന്തം വഴിമാറിയത്. 
മുബൈയില്‍നിന്ന് ഭോപ്പാലിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനവും ദല്‍ഹിയില്‍നിന്ന് പുനെയിലേക്ക് പറക്കുകയായിരുന്ന വിസ്താര വിമാനവുമാണ് മുംബൈ ആകാശത്ത് 27,000 അടി ഉയരത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് വിമാനങ്ങള്‍ ഇത്രയും അടുത്ത് നേര്‍ക്കുനേര്‍ വരുന്നത്. 

സംഭവത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) രണ്ടു വിസ്താര പൈലറ്റുമാരെ പുറത്താക്കി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യുണിറ്റില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ദുരന്ത സാധ്യതയ്ക്ക് വഴിവെച്ചതെന്ന് പറയുന്നു. വിസ്താര വിമാനം പറക്കേണ്ടിയിരുന്നത് 29,000 അടി ഉയരത്തിലായിരുന്നു. എന്നാല്‍ ഇത് 27,100 അടിയിലേക്ക് താഴ്ത്തി. ഇതോടെ ഇരു വിമാനങ്ങള്‍ക്കുമിടയിലെ അകലം വെറും 100 അടി മാത്രമായി. രണ്ടു വിമാനങ്ങളിലെ കോക്പിറ്റിലും കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം പ്രവര്‍ത്തിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ പൈലറ്റുമാര്‍ വിമാനം വഴിമാറ്റി പറത്തുകയായിരുന്നു. 
ഡിജിസിഎയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

Latest News