ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍  ഡാമണ്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം

ലണ്ടന്‍- ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് (57) ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം. 'ദി പ്രോമിസ്' എന്ന നോവലിനാണ് അംഗീകാരം. മൂന്നാമത്തെ ശുപാര്‍ശയിലാണ് ഗാല്‍ഗട്ടിന് പുരസ്‌കാരം ലഭിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവല്‍ പറയുന്നത്. ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങള്‍ ഡാമന്‍ ഗാല്‍ഗട്ട് നോവലിലൂടെ വരച്ചിടുന്നു. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമണ്‍ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് നേടിയത്. ഇതിനു മുന്‍പ് രണ്ട് തവണ ഡാമന്‍ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
 

Latest News