Sorry, you need to enable JavaScript to visit this website.

 ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്

തിരുവനന്തപുരം- ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ പണി മുടക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വേണ്ടി വന്നാല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത് ആലോചനയിലുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. ടിഡിഎഫ്, ബിഎംഎസ്, കെഎസ്ആര്‍ടിഎ എന്നി മൂന്ന് സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം യൂണിയനുകള്‍ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചു. സമരം നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മാനേജ്‌മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ 30 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചര്‍ച്ച നടത്താന്‍ സാവകാശം നല്‍കണമെന്നും 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകണം എന്ന് നിര്‍ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു
 

Latest News