Sorry, you need to enable JavaScript to visit this website.

പൊതുപരിപാടികളില്‍ സംബന്ധിക്കുന്നവര്‍ മാസ്‌ക് ധരിക്കണം- ആഭ്യന്തരമന്ത്രാലയം

റിയാദ്- സൗദി അറേബ്യയില്‍ പൊതു സ്ഥലങ്ങളില്‍ മാത്രമേ മാസ്‌ക് ധരിക്കല്‍ ഒഴിവാക്കിയിട്ടുള്ളൂവെന്നും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കാതിരിക്കല്‍ നിയമലംഘനമായി കണക്കാക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൊതു പാര്‍ക്കുകളും നടപ്പാതകളും പൊതുസ്ഥലങ്ങളായി പരിഗണിക്കും. എന്നാല്‍ 500 ഓ അതിലധികമോ ആളുകളെ ഉള്‍ക്കൊള്ളുന്ന കളിസ്ഥലങ്ങളും പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങളും പൊതുസ്ഥലമായി കണക്കാക്കാനാവില്ല. ഇവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറു മാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ വാക്‌സിനെടുക്കണമെന്നും എല്ലാ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. തവക്കല്‍നാ സ്റ്റാറ്റസ് പരിശോധിക്കാത്ത മസ്ജിദുകള്‍, മത്സ്യ, കന്നുകാലി, പച്ചക്കറി എന്നിവയുടെ മാര്‍ക്കറ്റുകള്‍, പ്ലംബിംഗ് ഇലക്ട്രിക് കടകള്‍, കാര്‍ വര്‍ക്ക്‌ഷോപ്പുകള്‍, ഷോപ്പിംഗ് മാളുകളുടെ വരാന്തകളും നടപ്പാതകളും എന്നിവിടങ്ങളില്‍  മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്.

Latest News