Sorry, you need to enable JavaScript to visit this website.

എ.ഐ ആവശ്യം തള്ളി കെ.പി.സി.സി; പുനഃസംഘടന നടത്തും

തിരുവനന്തപുരം- സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കെ.പി.സി.സി നിര്‍വാഹക സമിതി തള്ളി.
യോഗത്തില്‍ പുനഃസംഘടന നടത്താമെന്ന നിലപാടാണ് ഡി.സി.സി പ്രസിഡന്റുമാര്‍ സ്വീകരിച്ചത്. ഡി.സി.സി മുതല്‍ ബ്ലോക്ക് തലം വരെ പുനഃസംഘടനയും അംഗത്വ വിതരണവും നടത്താന്‍ തീരുമാനിച്ചു. അംഗത്വ വിതരണം കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്.
യൂണിറ്റ് കമ്മിറ്റികള്‍ വഴിയുള്ള അംഗത്വവിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. യൂണിറ്റ് കമ്മിറ്റികള്‍ നിയന്ത്രിക്കുന്നത് സുധാകരന്റെ നേതൃത്വത്തിലുള്ള കെ.എസ് ബ്രിഗേഡെന്നായിരുന്നു ഗ്രൂപ്പുകളുടെ ആരോപണം. ഫലത്തില്‍ ഗ്രൂപ്പുകളെ അംഗീകരിക്കാതെ കെ. സുധാകരന്‍ തന്റെ നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായി.

 

 

Latest News