വാട്‌സാപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു, ഡീലീറ്റ് സമയം നീട്ടും

വാട്‌സാപില്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന സമയം ഇനിയും നീട്ടുമെന്ന് റിപ്പോര്‍ട്ട്. വാട്‌സാപിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്ന വെബ് സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലാണ് മാറ്റം വരുത്തുന്നത്.  നിലവില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശം ഡിലീറ്റു ചെയ്യാന്‍ ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുതിയ മാറ്റത്തില്‍ മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.  എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും പറയുന്നു.  

2017ലാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ് അനുവദിച്ചത്. തുടക്കത്തില്‍ പരിധി ഏഴ് മിനിറ്റായിരുന്നു.

 

Latest News