കല്‍പറ്റ- മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പരേതനു ക്ഷണം. മൂന്നു വര്‍ഷം മുമ്പ് മരിച്ച മുസ്‌ലിംലീഗ് നേതാവ് മാനന്തവാടിയിലെ പി.പി.വി മൂസയുടെ പേരിലാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ക്ഷണക്കത്ത് എത്തിയത്. ഞായറാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് കത്തില്‍. സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളുടെ പട്ടികയില്‍നിന്ന് പി.പി.വി മൂസയുടെ പേര് ഒഴിവാക്കാതിരുന്നതാണ് കത്ത് അയക്കാന്‍ കാരണമായത്.