ചണ്ഡീഗഡ്-അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു.
സംസ്ഥാനത്തെ പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി
ഇതു സംബന്ധിച്ച സൂചന നല്‍കി. 2022 ലെ പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കിഷോറിന്റെ സഹായം തേടാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രചാരണ ദൗത്യത്തില്‍ കിഷോറിനെ നിയോഗിക്കാന്‍ കോണ്‍ഗ്രസിന്റെ പഞ്ചാബ് ചുമതലയുള്ള ഹരീഷ് ചൗധരി നിര്‍ദേശിച്ചതായും മുഖ്യമന്ത്രിയെ വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ച ജനക്ഷേമ പ്രപദ്ധതി പ്രഖ്യാപിച്ച മുഖ്യമന്ത്രി ചന്നിയോട് നന്ദി പറയാനാണ് പാര്‍ട്ടി എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രധാന ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഓഗസ്റ്റിലാണ് കിഷോര്‍ രാജിവെച്ചത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് (ടിഎംസി) വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു, ബംഗാളില്‍ ഭരണകക്ഷി വന്‍ വിജയം നേടുകയും ചെയ്തു.