റിയാദ് - തലസ്ഥാന നഗരിയില്‍ വിനോദ പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച 26 യുവാക്കളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു.






