മക്‌ഡൊണാള്‍ഡ്‌സ് ആക്രമണം: അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖുവൈഇയിലെ അല്‍ഖാസിറയില്‍ പ്രവര്‍ത്തിക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റിലെ ജീവനക്കാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍.

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖുവൈഇയിലെ അല്‍ഖാസിറയില്‍ പ്രവര്‍ത്തിക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റിലെ ജീവനക്കാരെ ആക്രമിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. സംഘം റെസ്റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ഉത്തരവിട്ടിരുന്നു.

വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. അഞ്ചു സൗദി യുവാക്കളാണ് അറസ്റ്റിലായത്. അല്‍ഖര്‍ജില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.


 

 

Latest News