പ്രസിഡന്റിന്റെ വസതിക്കുമുന്നില്‍ നിതംബം കാണിക്കുന്ന ഫോട്ടോ, പോണ്‍ താരം 14 ദിവസം ജയിലില്‍

മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനു പുറത്ത് നിതംബം കാണിക്കുന്ന ഫോട്ടോകളെടുത്ത്  പ്രചരിപ്പിച്ച റഷ്യന്‍ നീലച്ചിത്ര താരം റിത ഫോക്‌സിന് 14 ദിവസം ജയില്‍.

ക്രെംലിന്റെ മുന്നില്‍ നഗ്നമായ ആസനം കാണിക്കുന്ന ഫോട്ടോകളുടെ പരമ്പരയാണ് പോണ്‍ താരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സേനിയ ഡമോവ എന്നാണ് റിത ഫോക്‌സിന്റെ യഥാര്‍ഥ പേര്.
ജയിലിലായ കാര്യം പോണ്‍ താരം ടെലഗ്രാം ചാനലിലുടെയാണ് അറിയിച്ചത്. മോശം പെരുമാറ്റത്തിന് തന്നെ 14 ദിവസം ജയിലിലടച്ചിരിക്കയാണെന്നും ഇതാണ് പുതിയ വാര്‍ത്തയെന്നും അവര്‍ കുറിച്ചു. ഫോട്ടകള്‍ പ്രത്യക്ഷപ്പെട്ട ഇന്‍സ്റ്റഗ്രാം പേജ് പിന്നീട് നീക്കം ചെയ്തു.


റഷ്യയിലെ പൊതുസ്ഥലങ്ങളില്‍ നഗ്നത കാണിച്ചതിന് വനിതകള്‍ അറസ്റ്റിലായ സംഭവം ഇതാദ്യമല്ല. കഴിഞ്ഞ ഓഗസ്റ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവേശന കവാടത്തില്‍ പിന്‍ഭാഗം കാണിച്ച ബ്ലോഗര്‍ എലേന നികിഫോറോവ്‌സ്‌കയ മൂന്ന് ദിവസം ജയിലിലായിരുന്നു.

 

Latest News