ന്യൂദൽഹി- ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴ ലഭിക്കാവുന്ന തരത്തിൽ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. ലംഘനങ്ങൾക്ക് ഒരു കോടി രൂപവരെ പിഴ ലഭിക്കാം. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും.
ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് എതിരായ അപ്പീലുകൾ ഡിസ്പ്യൂട്‌സ് സെറ്റിൽമെന്റ് ആന്റ് അപ്ലേറ്റ് ട്രൈബ്യൂണലിൽ നൽകണം. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ ജോയിൻറ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വർഷത്തെയെങ്കിലും സർവീസ് വേണം.