തായ്‌ലന്‍ഡും ഇസ്രായിലും  വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറന്നു 

ബാങ്കോക്ക്- കോവിഡ് ഭീതിയൊഴിഞ്ഞ് സഞ്ചാരികള്‍ക്കായി വാതില്‍ തുറന്നിട്ട് തായ്‌ലന്‍ഡും ഇസ്രായിലും.  18 മാസങ്ങള്‍ക്കു ശേഷം തായ്‌ലന്‍ഡില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഉടന്‍ പതിനായിരത്തോളം സഞ്ചാരികള്‍ പുക്കറ്റിലും ബാങ്കോക്കിലും എത്തുമെന്നാണ് പ്രതീക്ഷ്. വ്യക്തിഗത വിദേശ സഞ്ചാരികള്‍ക്ക് ഇസ്രായിലും ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചു തുടങ്ങി. അറുപതിലേറെ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ് ഹോട്ടല്‍ ക്വാറന്റീനില്ലാതെ തായ്‌ലന്‍ഡില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തിരിക്കണം. ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളം, പുക്കറ്റ് രാജ്യാന്തര ടെര്‍മിനല്‍ എന്നിവ വഴിയാണ് ആദ്യഘട്ടത്തില്‍ പ്രവേശനം
 

Latest News