Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫോണ്‍ എടുക്കുന്നില്ല, പരീക്ഷാ ഭവനില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

തിരുവനന്തപുരം- ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പരീക്ഷാഭവനില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. പൂജപ്പുരയിലെ പരീക്ഷാഭവനില്‍ വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനില്‍ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി പി ശിവന്‍കുട്ടി പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

പരീക്ഷാഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിലേക്ക് വന്ന ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇത്തരത്തിലുള്ള പരാതി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പു നല്‍കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിര്‍ദേശംകൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്.

 

Latest News