രണ്ട് പതിറ്റാണ്ടിന് ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം- രണ്ടു പതിറ്റാണ്ടിന് ശേഷം ചെറിയാന്‍ ഫിലിപ്പ്  കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനില്‍നിന്ന് ചെറിയാന്‍ ഫിലിപ്പ് അംഗത്വം സ്വീകരിച്ചു. ഉമ്മന്‍ ചണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ്, പി.ടി തോമസ് തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

സി.പി.എമ്മിലേക്ക് പോകുന്നവര്‍ക്ക് പാഠപുസ്തകമാണ് ചെറിയാന്‍ ഫിലിപ്പെന്ന് കെ. സുധാകരന്‍ പറഞ്ഞു. ചെറിയ പരിഭവങ്ങളുടെ പേരില്‍ മാറി നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് നിരവധി ആളുകള്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ തള്ളിപ്പറയാന്‍ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സി.പി.എമ്മിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കില്‍ തനിക്ക് കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോവുകയുമാവാമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

 

Latest News