Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേർക്ക് ഖേൽരത്ന 

ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവർക്കും ഖേൽരത്‌ന, 35 പേർക്ക് അർജുന

ന്യൂദൽഹി- ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷ്, ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ മാസം 13-ന് പുരസ്‌കാരം സമ്മാനിക്കും. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി.
പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും ഖേൽരത്‌ന പുരസ്‌കാരം നേടി.
ഖേൽരത്‌ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങൾ.

ഖേൽരത്‌ന പുരസ്‌കാര ജേതാക്കൾ
നീരജ് ചോപ്ര (ജാവലിൻ ത്രോ), രവി കുമാർ (ഗുസ്തി), ലവ്‌ലിന (ബോക്‌സിങ്), പി.ആർ.ശ്രീജേഷ് (ഹോക്കി),അവാനി ലേഖര (പാരാ ഷൂട്ടിങ്),സുമിത് അന്റിൽ (പാരാ അത്‌ലറ്റിക്‌സ്),പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ), കൃഷ്ണ നഗർ (പാരാ ബാഡ്മിന്റൺ), മനീഷ് നർവാൾ (പാരാ ഷൂട്ടിങ്), മിതാലി രാജ് (ക്രിക്കറ്റ്), സുനിൽ ഛേത്രി (ഫുട്‌ബോൾ), മൻപ്രീത് സിങ് (ഹോക്കി)

അർജുന അവാർഡ് ജേതാക്കൾ
അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്), സിമ്രൻജിത് കൗർ (ബോക്‌സിങ്), ശിഖർ ധവാൻ (ക്രിക്കറ്റ്), ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമൻ (ഫെൻസർ), മോണിക (ഹോക്കി), വന്ദന കതാരിയ (ഹോക്കി), സന്ദീപ് നർവാൾ (കബഡി), ഹിമാനി ഉത്തം പ്രബ് (മല്ലകാമ്പ), അഭിഷേക് വർമ (ഷൂട്ടിങ്), അങ്കിത റെയ്‌ന (ടെന്നീസ്), ദീപക് പുനിയ (ഗുസ്തി), ദിൽപ്രീത് സിങ് (ഹോക്കി), ഹർമൻപ്രീത് സിങ് (ഹോക്കി), രൂപീന്ദർ പാൽ സിങ് (ഹോക്കി), സുരേന്ദർ കുമാർ (ഹോക്കി), അമിത് രോഹിദാസ് (ഹോക്കി),ബിരേന്ദ്ര ലാക്ര (ഹോക്കി),സുമിത് (ഹോക്കി),നിലകാന്ത ശർമ (ഹോക്കി)ഹാർദിക് സിങ് (ഹോക്കി)വിവേക് സാഗർ പ്രസാദ് (ഹോക്കി)ഗുർജന്ദ് സിങ് (ഹോക്കി),മൻദീപ് സിങ് (ഹോക്കി),ഷംശേർ സിങ് (ഹോക്കി),ലളിത് കുമാർ ഉപാധ്യായ് (ഹോക്കി),വരുൺകുമാർ (ഹോക്കി),സിമ്രാൻജീത് സിങ് (ഹോക്കി),യോഗേഷ് കതുനിയ (പാരാ അത്‌ലറ്റിക്‌സ്),നിഷാദ് കുമാർ (പാരാ അത്‌ലറ്റിക്‌സ്),പ്രവീൺ കുമാർ (പാരാ അത്‌ലറ്റിക്‌സ്),സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റൺ),സിങ്രാജ് അന്ദാന (പാരാ ഷൂട്ടിങ്),ഭവാനിയ പട്ടേൽ (പാരാ ടേബിൾ ടെന്നീസ്),ഹർവീന്ദർ സിങ് (പാരാ അമ്പെയ്ത്ത്),ശരത് കുമാർ (പാരാ അത്‌ലറ്റിക്‌സ്).

Latest News